Tuesday September 17th, 2019 - 4:11:am
topbanner
Breaking News
jeevanam

അഫ്ഗാനില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം ; 40 പേര്‍ മരിച്ചു

suji
അഫ്ഗാനില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം ; 40 പേര്‍ മരിച്ചു

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 ഓളം പേര്‍ മരിച്ചു. ഒരു വിവാഹ ചടങ്ങിനിടെയാണ് ചാേേവര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീത നിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

1200 ഓളം പേരെ ക്ഷണിച്ചിരുന്ന വിവാഹമായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹ ചടങ്ങായിരുന്നു നടന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഇനിയും മരണ നിരക്ക് ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

Read more topics: 40 killed, afgan, blast
English summary
40 killed in afgan blast
topbanner

More News from this section

Subscribe by Email