Thursday February 27th, 2020 - 12:47:pm
topbanner

ഇറാന്‍ മിസൈലാക്രമണത്തില്‍ 34 സൈനീകര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു

suji
ഇറാന്‍ മിസൈലാക്രമണത്തില്‍ 34 സൈനീകര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു

ദിവസങ്ങള്‍ക്ക് മുമ്പ് ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനീകര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് മോചിതരായി. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശ വാദങ്ങള്‍ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ പുതിയ വെളിപ്പെടുത്തല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ എട്ടു പേര്‍ അമേരിക്കയില്‍ തിരിച്ചെത്തി. 9 പേര്‍ ജര്‍മനിയില്‍ തുടരുന്നു. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ മേജര്‍ ജനറല്‍ സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ഇത്.

English summary
34 us army men injured in iran attack report
topbanner

More News from this section

Subscribe by Email