Tuesday July 14th, 2020 - 10:30:am

സൗദിയില്‍ 24 പേര്‍ക്കു കൂടി രോഗ ബാധ ; കോവിഡ് ബാധിതരുടെ എണ്ണം 45 ആയി

suji
സൗദിയില്‍ 24 പേര്‍ക്കു കൂടി രോഗ ബാധ ; കോവിഡ് ബാധിതരുടെ എണ്ണം 45 ആയി

സൗദിയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 21 പേരെ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് 21 പേരും. ഇവരുടെ ആരോഗ്യനില മന്ത്രാലയം പരിശോധിച്ച് വരികയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന ഖത്വിഫില്‍ ബുധനാഴ്ച വൈകീട്ട് മൂന്നുകേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ നിന്ന് മടങ്ങിയെത്തി ഐസൊലേഷനിലായിരുന്ന യുവാവും യുവതിയും രോഗ ബാധിതരാണ്. ഇതോടെ സൗദിയില്‍ 45 പേര്‍ക്ക് രോഗ ബാധിതരായി. ഖത്വീഫിലുള്ള ഒരാളുടെ അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read more topics: 24 new cases ,saudi, covid 19
English summary
24 new cases reported in saudi
topbanner

More News from this section

Subscribe by Email