Friday July 10th, 2020 - 5:07:am

ഓസ്‌ട്രേലിയയിലെ കാട്ടുതീ ; കൊന്ന് തള്ളിയത് 1500ഓളം ഒട്ടകങ്ങളെ

Anusha unni
ഓസ്‌ട്രേലിയയിലെ കാട്ടുതീ ; കൊന്ന് തള്ളിയത് 1500ഓളം ഒട്ടകങ്ങളെ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ കൊന്ന് തള്ളിയത് 1500 ഓളം ഓട്ടകങ്ങളെ. ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്‌ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികള്‍, മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമായിരുന്നു. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍.

Read more topics: australia,wild fire
English summary
1500 camels were killed in australia's wild fire
topbanner

More News from this section

Subscribe by Email