Monday December 9th, 2019 - 3:20:pm
topbanner

അമ്മയോടുള്ള പക ; 15 കാരി മൂന്നു വയസ്സുള്ള സഹോദരനെ വെട്ടി കൊലപ്പെടുത്തി

suji
അമ്മയോടുള്ള പക ; 15 കാരി മൂന്നു വയസ്സുള്ള സഹോദരനെ വെട്ടി കൊലപ്പെടുത്തി

അമ്മയോടുള്ള പകയും അസൂയയും മൂലം 15 കാരി മൂന്നു വയസ്സുള്ള സഹോദരനെ വകവരുത്തി. ജര്‍മ്മനിയിലാണ് സംഭവം. ഡെറ്റ്‌മോള്‍ഡ് നഗരത്തില്‍ ഒലിവ എന്ന 15 കാരിയാണ് നിക്കോ എന്ന മൂന്നു വയസുകാരനെ കറികത്തികൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒലിവയുടെ അമ്മ ആഗ്നസ്‌ക്കാ കടയില്‍ പോയപ്പോള്‍ നിക്കോയെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ നിക്ക രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയപ്പോഴേക്കും ഒലിവ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. നിക്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തിരച്ചിലിനൊടുവില്‍ ഒലിവയെ പോലീസ് തെരുവില്‍ നിന്ന് കണ്ടെത്തി. അമ്മ തന്റെ പിതാവിനെ ഉേേപക്ഷിച്ച ശേഷം രണ്ടാം വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ഒലിവ പോലീസിനോട് പറഞ്ഞു. അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് നിക്കോ. സംഭവ സമയത്ത് നിക്കോയുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു.

English summary
15 year sister killed her younger brother
topbanner

More News from this section

Subscribe by Email