Friday August 7th, 2020 - 1:26:am

മദ്യം വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി സൊമാറ്റോ

Anusha Aroli
മദ്യം വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി സൊമാറ്റോ

ന്യൂഡൽഹി: ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍.ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ് സൊമാറ്റോ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.എന്നാൽ ലോക്കഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരുദ്യമത്തിന് മുതിരുന്നത്.

നിലവില്‍ ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്.

''ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ ISWAIക്ക് സമര്‍പ്പിച്ചത്.

മദ്യ വില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങള്‍ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് ISWAI എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങ്ങ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more topics: zomato app,alchahol delivary
English summary
zomato alchahol delivary
topbanner

More News from this section

Subscribe by Email