Friday August 7th, 2020 - 1:30:am

സാക്കിര്‍ നായിക്കിന് സൗദി പൗരത്വം?; രാജ്യം വിട്ടേക്കുമെന്ന് സൂചന

NewsDesk
സാക്കിര്‍ നായിക്കിന് സൗദി പൗരത്വം?; രാജ്യം വിട്ടേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മതപ്രഭാഷകനും ഇസ്ലളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ.സാക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്.
സൗദി രാജകുടുംബം മുന്‍കൈ എടുത്താണ് പൗരത്വം നല്‍കിയതെന്ന് ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് സൂചന. ഇന്ത്യയില്‍ പല കേസുകളും സാക്കിര്‍ നായിക്കെതിരെ നിലവിലുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബറില്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് വിദേശ സന്ദര്‍ശനത്തിലായിരുന്ന സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല. അന്താരാഷ്ട്ര ചാനലായ പീസ് ടി.വി.യുമായി ഇസ്ലാമിക് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.

പീസ് ടി.വി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. സാക്കിര്‍ നായിക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു.

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു എന്നാരോപിച്ച് മഹാരാഷ്ട്രാ പോലീസും സാക്കിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.ആര്‍.എഫിന് ലഭിക്കുന്ന വിദേശ ഫണ്ടുകള്‍ പീസ് ടി.വി.ക്ക് കൈമാറിയതായും മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

Read more topics: Zakir Naik, Saudi, citizenship
English summary
Zakir Naik granted Saudi citizenship
topbanner

More News from this section

Subscribe by Email