Friday August 7th, 2020 - 1:07:am

സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Anju NC
സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: വിവാദ മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗം നടത്തുകയും യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

58 പേജുള്ള കുറ്റപത്രത്തോടൊപ്പം 150 പേരുടെ സാക്ഷി മൊഴികളും 79 രേഖകളും ലാപ്‌ടോപും ലഘുലേഖകളുമടക്കം 604 തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഒളിവില്‍ പോകുന്നതിനു മുമ്പ് സാക്കിര്‍ നായിക് നിരവധി സാമ്പത്തിക ക്രമക്കേടുകളും നടത്തിയതായി കുറ്റപത്രത്തിലുണ്ട്.

സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്ക് സൗദി പൗരത്വമുണ്ട്. നേരത്തെ ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായതു സാക്കിര്‍ നായിക്കാണെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതോടെയാണ് സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.

English summary
zakir naik chargesheeted by NIA for hate speeches, incitement
topbanner

More News from this section

Subscribe by Email