Saturday October 24th, 2020 - 5:45:am

ബീഹാറിൽ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

Anusha unni
ബീഹാറിൽ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

ബീഹാർ: ബി​ഹാ​റി​ലെ ബേട്ടിയയില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചമ്പാരന്‍ ജില്ലയിലെ നര്‍ഗാട്ടിയഗഞ്ച് മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയും തീകൊളുത്തിയ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രണയ തകര്‍ച്ചയെ തുടര്‍ന്നാണ് തീകൊളുത്തിയത് എന്നാണു കരുതുന്നത്.

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തു വരികയാണ്.

Read more topics: murder, bihar, arrested
English summary
youth killed pregnant girl in buhar
topbanner

More News from this section

Subscribe by Email