Thursday May 13th, 2021 - 12:20:am

ഇത് ഡല്‍ഹിയല്ല യുപി; ആക്രോശിച്ചുകൊണ്ട് മുസ്ലീം യുവാക്കളെ പട്ടാപ്പകല്‍ തല്ലിച്ചതച്ചു

suji
ഇത് ഡല്‍ഹിയല്ല യുപി; ആക്രോശിച്ചുകൊണ്ട് മുസ്ലീം യുവാക്കളെ പട്ടാപ്പകല്‍ തല്ലിച്ചതച്ചു

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. ബുലന്ദ്ഷഹറില്‍ രണ്ട് മുസ്ലീം യുവാക്കളെ ഒരു സംഘം പട്ടാപകല്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയല്ല യുപി എന്നാക്രോശിച്ചായിരുന്നു ഏഴു പേര്‍ അടങ്ങിയ അക്രമി സംഘം യുവാക്കളെ മര്‍ദ്ദിച്ചത്. അക്രമികളില്‍ ഒരാള്‍ മറ്റൊരാളുടെ കൈയില്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി അടിക്കുന്നതിനിടെ മര്‍ദ്ദിക്കരുതെന്ന് യുവാക്കള്‍ കരഞ്ഞുപറയുന്നുണ്ട്. എന്നാല്‍ അക്രമി സംഘം ചവിട്ടുന്നതും കാണാം. ആാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

കണ്ടവര്‍ ആരും പിടിച്ചുമാറ്റാന്‍ തയ്യാറല്ല.മത വിശ്വാസത്തെ നിന്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി യുവാക്കള്‍ പറഞ്ഞു. ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കകപ്പെടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: young muslims ,attack,group,up
English summary
young muslims attacked by group
topbanner

More News from this section

Subscribe by Email