Friday October 22nd, 2021 - 9:30:am

മഹാരാഷ്ട്രയിലെ കാര്യം നോക്കൂ, യുപിയെ കുറിച്ച് വിഷമിക്കേണ്ട ; ശിവസേനയോട് യോഗി ആദിത്യനാഥ്

suji
മഹാരാഷ്ട്രയിലെ കാര്യം നോക്കൂ, യുപിയെ കുറിച്ച് വിഷമിക്കേണ്ട ; ശിവസേനയോട് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സന്ന്യാസികളുടെ കൊലപാതകത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കത്തില്‍ ശിവസേന നേതാവ് സഞ്ജയ് റൗത്തിനെതിരെ യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. 'നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, യു.പിയെ കുറിച്ച് വിഷമിക്കേണ്ട,' യോഗി ആദിത്യനാഥ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച സഞ്ജയ് റൗത്തിനെതിരെ യോഗി ആദിത്യനാഥ് ഇന്നലെ വൈകുന്നേരം മൂന്ന് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രണ്ട് സന്ന്യാസികളെ ജനക്കൂട്ടം കൊന്ന സംഭവത്തിലെന്ന പോലെ ഇതിലും സാമുദായിക രാഷ്ട്രീയം പാടില്ലെന്ന് യോഗി ആദിത്യനാഥ് അദ്ദേഹത്തെ ഉപദേശിച്ചു.

'സഞ്ജയ് റൗത്ത്, പല്‍ഘറിലെ സന്ന്യാസിമാരെ കൊന്നൊടുക്കുന്നതിനെ കുറിച്ചുള്ള ആശങ്ക രാഷ്ട്രീയമാണെന്ന് മുദ്ര കുത്തുന്ന അത്തരം പ്രത്യയശാസ്ത്ര വീക്ഷണങ്ങളെ കുറിച്ച് ഞങ്ങള്‍ എന്താണ് പറയേണ്ടത്, രക്തം പുരണ്ട മോശം ധാര്‍മ്മികതയിലുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ മാറിയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. ഇത് നിസ്സംശയമായും പ്രീണനത്തിനുള്ള ശ്രമമാണ്,' യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

'യു.പിയില്‍ നിയമവാഴ്ചയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ബുലന്ദ്ഷഹര്‍ കൊലപാതകത്തെ തുടര്‍ന്ന് അടിയന്തര നടപടി എടുത്തു പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. മഹാരാഷ്ട്ര കൈകാര്യം ചെയ്യുക, യുപിയെ കുറിച്ച് വിഷമിക്കേണ്ട.' ആദിത്യനാഥ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി യുപിയില്‍ നടന്ന രണ്ട് സന്ന്യാസികളുടെ കൊലപാതകം രാഷ്ട്രീയ വിവാദമായി. പല്‍ഘറില്‍ സന്ന്യാസികളെ ആള്‍കൂട്ടക്കൊല ചെയ്ത സംഭവത്തെ വര്‍ഗീയവത്കരിച്ചെന്ന് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന ആരോപിച്ചു.

 

Read more topics: yogi adithyanath, shiv sena
English summary
yogi adithyanath replied to shiv sena
topbanner

More News from this section

Subscribe by Email