Friday October 22nd, 2021 - 9:53:am

അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

jb
അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. അയോധ്യയിലെ രാമ ക്ഷേത്ര വിവാദം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. കോടതി വിധി എന്തായാലും അതു നടപ്പാക്കും. പക്ഷെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ തയാറാകുന്നതാണ് ഉചിതം.''- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

English summary
yogi adithyanath react on ayodhya case
topbanner

More News from this section

Subscribe by Email