Friday October 22nd, 2021 - 8:06:am

അച്ഛൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

JB
അച്ഛൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇന്നു രാവിലെ ഡൽഹി എയിംസിൽ വെച്ചാണ് യോഗി ആദിത്യനാഥിന്റെ അച്ഛൻ ആനന്ദ് സിംഗ് ബിഷ്ത് മരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അച്ഛന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യ നാഥ് തീരുമാനിച്ചത്. ലോക്ക് ഡൗൺ അവസാനിച്ച ശേഷം യോഗി ആദിത്യനാഥ് സ്വന്തം നാട്ടിലെത്തും.

അച്ഛന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അവസാനമായി ഒരിക്കൽ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട്. കൊറോമ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്ന നിലയ്ക്ക് അച്ഛനെ ഞാൻ അവസാനമായി കാണുന്നില്ല.

നാളെയാണ് അച്ഛന്റെ സംസ്കാര ചടങ്ങുകൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിയില്ല. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. അച്ഛന് ആദരാഞ്ജലികള്‍ അർപ്പിക്കുന്നു. ലോക്ക് ഡൗൺ അവസാനിച്ച ശേഷം വീട്ടിലേക്കെത്തും- യോഗി പ്രസ്താവനയിൽ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
yogi adithyanath not attend in father funeral
topbanner

More News from this section

Subscribe by Email