Wednesday April 8th, 2020 - 6:48:am
topbanner

സമരത്തിന് എതിരല്ല, കലാപത്തിന് എതിരാണ് ; മരിക്കണമെന്ന് ലക്ഷ്യം വച്ച് ചിലര്‍ വന്നാല്‍ എങ്ങനെ ജീവനോടെയുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

suji
സമരത്തിന് എതിരല്ല, കലാപത്തിന് എതിരാണ് ; മരിക്കണമെന്ന് ലക്ഷ്യം വച്ച് ചിലര്‍ വന്നാല്‍ എങ്ങനെ ജീവനോടെയുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിയമസഭയില്‍ വിശദീകരണം നല്‍കി യോഗി ആദിത്യനാഥ്. പൊലീസിന്റെ വെടികൊണ്ട് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിലര്‍ മരിക്കണമെന്ന ലക്ഷ്യംവെച്ച് വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുക എന്നും യോഗി ആദിത്യനാഥ് ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ ഇരുപത് പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ മാത്രം ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇവരാരും പോലീസ് നടത്തിയ വെടിവെപ്പിലല്ല മരിച്ചതെന്നും യോഗി ആദിത്യനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

പൊലീസിന്റെ വെടിയുണ്ടകള്‍ ദേഹത്തുകൊണ്ട് ആരും മരിച്ചിട്ടില്ല. കലാപകാരികളുടെ വെടിയേറ്റാണ് അവരെല്ലാം മരിച്ചത്. വെടിവെക്കണമെന്ന നിശ്ചയത്തോടെ ചിലര്‍ തെരുവിലിറങ്ങിയാല്‍ അവരോ അല്ലെങ്കില്‍ പോലീസുകാരോ മരിക്കുമെന്നും യോഗി വിശദീകരിച്ചു.

'ആസാദി മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. എന്ത് ആസാദിയാണ് വേണ്ടത്? ജിന്നയുടെ സ്വപ്നം നടപ്പാക്കാന്‍ വേണ്ടിയാണോ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്? അതോ ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനോ? ഡിസംബറിലെ കലാപത്തിന് ശേഷം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പോലീസിനെ സ്തുതിക്കണം'യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

English summary
yogi adithyanath against protesters
topbanner

More News from this section

Subscribe by Email