Wednesday May 12th, 2021 - 11:32:pm

കലാപക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; ലഖ്‌നൗവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

suji
കലാപക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; ലഖ്‌നൗവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടു പേരെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.. പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യു.പി. മുഖ്യമന്ത്രി വ്യക്തമാക്കി. ലഖ്‌നൗവിലെ പൊലീസ് വെടിവെപ്പില്‍ നൗഷീന്‍, ജലീല്‍ എന്നിവര്‍ക്കു ഗുരുതര പരുക്കുണ്ട്. രണ്ട് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ പൊലീസ് ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെ പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ലക്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രക്ഷോഭകര്‍ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചതെന്നാണ് സൂചന.

 

Read more topics: yogi adhithyanath ,up, protest
English summary
yogi adhithyanath says must take action against protest
topbanner

More News from this section

Subscribe by Email