Saturday November 28th, 2020 - 3:51:am

മകളോട് എന്തിനിത് ചെയ്തു? ഘാതകനെ നേരില്‍ കണ്ട സ്വാതിയുടെ അച്ഛന്റെ ചോദ്യം

NewsDesk
മകളോട് എന്തിനിത് ചെയ്തു? ഘാതകനെ നേരില്‍ കണ്ട സ്വാതിയുടെ അച്ഛന്റെ ചോദ്യം

ചെന്നൈ: ഇന്‍ഫോസിസ് ടെക്കിയായിരുന്ന സ്വാതിയെ കൊലപ്പെടുത്തിയ പ്രതിയോട് പെണ്‍കുട്ടിയുടെ അച്ഛന്റെ ഉള്ളുലയ്ക്കുന്ന ചോദ്യം. ചെന്നൈയിലെ ജയിലിനകത്തു നടന്ന തിരിച്ചറിയല്‍ പരേഡിനിടെയാണ് സ്വാതിയുടെ അച്ഛന്‍ വികാരാധീനായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നീ എന്റെ മകളെ കൊന്നു, എന്റെ മകളോട് എന്തിനിതു ചെയ്തു? സ്വാതിയുടെ അച്ഛന്‍ സന്താന ഗോപാലകൃഷ്ണന്‍ പ്രതി രാം കുമാറിനോട് ചോദിച്ചു. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ മജിസ്‌ട്രേറ്റ് ശങ്കറിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

സ്വാതിയുടെ അച്ഛനും റയില്‍വേ സ്‌റ്റേഷനിലെ പുസ്തക കച്ചവടക്കാരനായ ഒരാളും പ്രതിയെ തിരിച്ചറിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എഗ്‌മോറിലെ കോടതിയില്‍ സമര്‍പ്പിക്കും.

നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി വെട്ടേറ്റു മരിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

 

Read more topics: Swathi, father, P Ramkumar
English summary
Swathi's father has identified P Ramkumar as her assailant
topbanner

More News from this section

Subscribe by Email