Tuesday March 31st, 2020 - 10:09:pm
topbanner

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

suji
പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. കോടതി പെണ്‍കുട്ടിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വ്യഴാഴ്ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെയാണ് സംഭവം. എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ എന്ന പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് പൊലീസ് അമൂല്യയെ കസ്റ്റഡിയിലെടുക്കുകയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയുമായിരുന്നു.

 

English summary
women pak supporting slogan under 14 judicial custody
topbanner

More News from this section

Subscribe by Email