Friday February 21st, 2020 - 9:14:pm
topbanner

യുപിയില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ പൊള്ളലേറ്റ മൃതദേഹം

suji
യുപിയില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ പൊള്ളലേറ്റ മൃതദേഹം

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ പൊള്ളലേറ്റ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. ഒഴിഞ്ഞ മൂന്ന് വെടിയുണ്ടകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകുന്നേരം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കുഴല്‍ കിണറിന് സമീപത്താണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല.യുവതിയെ എത്രയും വേഗം തിരിച്ചറിയാനും കേസിലെ കുറ്റവാളികളെ ഉടന്‍ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും പൊലീസ് പറഞ്ഞു.

Read more topics: women body ,up police,investigation
English summary
women body found in up police start investigation
topbanner

More News from this section

Subscribe by Email