Saturday October 24th, 2020 - 5:17:am

കഞ്ചീപുരത്ത് പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം ; ബലാത്സംഗത്തിന് ഇരയായതായി പോലീസ്

suji
കഞ്ചീപുരത്ത് പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം ; ബലാത്സംഗത്തിന് ഇരയായതായി പോലീസ്

ഞെട്ടുന്ന വാര്‍ത്തകളാണ് രാജ്യത്ത് നിന്നുയരുന്നത്. ഹൈദരാബാദില്‍ യുവതിയ്ക്ക് സംഭവിച്ച ക്രൂരതയ്ക്കു പുറമേ കാഞ്ചീപുരത്ത് പൊള്ളലേറ്റ നിലയില്‍ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ച യുവതി ബലാല്‍സംഗത്തിനിരയായെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ചീപുരത്തെ സ്വകാര്യ കമ്പിനിയില്‍ ജീവനക്കാരിയായിരുന്ന തിരുവള്ളൂര്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ രാജേഷ് യുവതി ജോലി ചെയ്തിരുന്ന കമ്പനിയില്‍ സഹപ്രവര്‍ത്തകനായിരുന്നു.ഇയാള്‍ യുവതിയുമായി മാസങ്ങളായി അടുപ്പത്തിലായിരുന്നെന്നാണ് വിവരം.
യുവതി താഴ്ന്ന ജാതിക്കാരിയാണ് എന്ന് പറഞ്ഞ് ഇവരുടെ വിവാഹത്തെ രാജേഷിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. കുറച്ചു സംസാരിക്കാനുണ്ടെന്ന പറഞ്ഞ് വ്യാഴാഴ്ച രാജേഷ് യുവതിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് യുവതി തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു.

പെണ്‍കുട്ടി മരിച്ചെന്ന വിവരം രാജേഷ് കഴിഞ്ഞ രാത്രി വീട്ടുകാരെ അറിയിച്ചു. ഉടനെതന്നെ ഇക്കാര്യം വീട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Read more topics: women body, kanjipuram,rape
English summary
women body found in kanjipuram
topbanner

More News from this section

Subscribe by Email