Wednesday September 30th, 2020 - 9:35:am

പട്ടാളക്കാരന്റെ മുഖത്തടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

rajani v
പട്ടാളക്കാരന്റെ മുഖത്തടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : പൊതുസ്ഥലത്തുവെച്ച് പട്ടാളക്കാരന്റെ മുഖത്തടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലായിരുന്നു സംഭവം. പട്ടാളക്കാരനെ അടിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 44 കാരിയായ സ്മൃതി കല്‍റ പട്ടാളക്കാരനെ അടിക്കുകയും ദേഷ്യത്തോടെ കാറിലേക്ക് കയറിപോവുകയുമായിരുന്നു. എന്നാല്‍ എന്തിനാണ് യുവതി തന്നെ അടിച്ചതെന്നറിയാത്ത അശ്ചര്യത്തിലായിരുന്നു പട്ടാളക്കാരനപ്പോള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതി പട്ടാളക്കാരനെ തല്ലുന്ന വീഡിയോ കാഴ്ചക്കാരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അനാവശ്യമായി പട്ടാളക്കാരനെ തല്ലിയതിന് സൈന്യം പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പൊലീസ് പിടിച്ചെടുത്തു.

 

English summary
women beat jawan video viral social media
topbanner

More News from this section

Subscribe by Email