Wednesday January 27th, 2021 - 10:52:am

അമ്മയ്ക്ക് 50 വയസ്സുള്ള ഒരു വരനെ വേണം; മകളുടെ വിവാഹ പരസ്യം ആഘോഷമാക്കി ട്വിറ്റര്‍

suji
 അമ്മയ്ക്ക് 50 വയസ്സുള്ള ഒരു വരനെ വേണം; മകളുടെ വിവാഹ പരസ്യം ആഘോഷമാക്കി ട്വിറ്റര്‍

ചില പരസ്യങ്ങള്‍ നമ്മുടെ ഹൃദയം കീഴടക്കും, ചിലത് ഭ്രാന്തും പിടിപ്പിക്കും. നിയമവിദ്യാര്‍ത്ഥിനി ആസ്ത വര്‍മ്മ തന്റെ ട്വിറ്ററില്‍ നല്‍കിയ ഒരു പരസ്യമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ സംസാരവിഷയം. തന്റെ അമ്മയ്ക്ക് ഒരു സുന്ദരനായ വരനെ തേടിയാണ് ഈ മകള്‍ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെയും, അമ്മയുടെയും ചിത്രത്തോടൊപ്പമാണ് ആസ്ത ആവശ്യം അറിയിച്ചത്. 'എന്റെ അമ്മയ്ക്കായി സുന്ദരനായ ഒരു 50കാരന്‍ വരനെ വേണം. വെജിറ്റേറിയന്‍, മദ്യപിക്കാത്ത, നല്ല സെറ്റപ്പായിട്ടുള്ള വ്യക്തിയാകണം', മകള്‍ കണ്ടീഷനുകള്‍ അറിയിക്കുന്നു.

സമൂഹത്തിലെ വ്യവസ്ഥിതികളെ അട്ടിമറിക്കുന്നതിന് പുറമെ ഇന്റര്‍നെറ്റിന്റെ ഹൃദയവും കീഴടക്കുകയാണ് ഈ വരനെ തേടല്‍. പെണ്‍മക്കള്‍ക്ക് വരനെ തേടുന്ന അമ്മമാരെ കാണുന്നത് പതിവാണെങ്കിലും മകള്‍ അമ്മയ്ക്ക് വരനെ അന്വേഷിക്കുന്നത് അസാധാരമാണ്.

ഒക്ടോബര്‍ 31ന് ആസ്ത പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. മകളുടെ ഈ അന്വേഷണത്തിന് ട്വിറ്റര്‍ ലോകം വലിയ പിന്തുണയും നല്‍കുന്നുണ്ട്. ചിലര്‍ പറ്റിയ വരന്‍മാരെ ടാഗ് ചെയ്യുക കൂടി ചെയ്തതോടെ ആ അമ്മയെ കെട്ടിക്കാന്‍ ഓണ്‍ലൈന്‍ ലോകം ഒത്തുപിടിക്കുകയാണ്.

 

Read more topics: woman,twitter , groom
English summary
woman wants twitter to find a 50 year old groom for her mom
topbanner

More News from this section

Subscribe by Email