Friday July 19th, 2019 - 1:48:pm
topbanner
topbanner

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

NewsDesk
ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

രാംപൂര്‍: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. രാംപൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയേയും ഭര്‍ത്താവിനെയുമാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഭര്‍ത്താവിനെ ആക്രമികള്‍ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

അതിന് ശേഷമാണ്, സംഘം ചേര്‍ന്ന് നാല് പേരും സ്ത്രീയെ ഉപദ്രവിക്കുന്നത്. ഇവര്‍ ഇതിന്റെ വീഡിയോ തങ്ങളുടെ ഫോണുകളില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദമ്പതികള്‍ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാദ്ധ്യമങ്ങളിലും വന്നിരുന്നു. ഇതിനെത്തുടര്‍ന്ന്, സംഭവത്തില്‍ പങ്കാളികളായിരുന്ന മൂന്ന് പേരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Read more topics: woman, rape
English summary
The woman was brutally tortured by her husband.
topbanner

More News from this section

Subscribe by Email