Sunday September 26th, 2021 - 11:49:am

ടിക് ടോക് വഴി പ്രണയം ; പണത്തിനായി തര്‍ക്കിച്ചതോടെ മധ്യവയസ്‌കയെ കൊലപ്പെടുത്തി യുവാവ്

suji
ടിക് ടോക് വഴി പ്രണയം ; പണത്തിനായി തര്‍ക്കിച്ചതോടെ മധ്യവയസ്‌കയെ കൊലപ്പെടുത്തി യുവാവ്

ടിക് ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ മധ്യവയസ്‌കയെ യുവാവ് കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ചയാണ് സംഭവം. രാഘവ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിസ്‌റാഖ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ മകന്‍ പല തവണ ബെല്ലടിച്ചിട്ടും വീട് തുറന്നില്ല. അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് മകന്‍ വീടിനുള്ളില്‍ കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതോടെ ആറു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. പണത്തെ ചൊല്ലിയാണ് കൊല നടന്നത്.

Read more topics: woman ,kill, tiktok lover, money
English summary
woman killed by tiktok lover
topbanner

More News from this section

Subscribe by Email