വഴി തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിന് കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച് അജ്ഞാതന്‍. ഡല്‍ഹിയിലെ സൈനിക് ഫാംസിന് സമീപമാണ് അക്രമം അരങ്ങേറിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വഴിമാറാന്‍ ഇയാള്‍ തയ്യാറാകാതെ വന്നപ്പോള്‍ സ്ത്രീ കാറിന്റെ ഗ്ലാസ് താഴ്ത്തി ബഹളം വെച്ചു. ഇതോടെ അരികിലെത്തിയ ഇയാള്‍ ഇവരോട് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവരുടെ മുഖത്ത് അടിച്ചത്.
യുവതി ബഹളം വെച്ചെങ്കിലും ഇയാള്‍ അക്രമം നിര്‍ത്തിയില്ല. പോലീസിന്റെ അടിയന്തര സഹായ നമ്പറുകളില്‍ വിളിച്ചെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതോടെ കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്ത് ഒരു ഗാര്‍ഡിന്റെ സഹായം തേടി.
ഗാര്‍ഡ് ഓടിയെത്തുന്നത് കണ്ടതോടെ അക്രമി സ്ഥലംവിട്ടു. ഓഫീസില്‍ പോയി മടങ്ങവെയാണ് ആര്‍ക്കിടെക്ടിന് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് പരാതി കൊടുത്ത് 15 ദിവസത്തിന് ശേഷമാണ് ഈ സംഭവമെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.