Tuesday October 15th, 2019 - 7:16:am
topbanner

21 കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിവാഹം ചെയ്തു ; എന്നാല്‍ ഈ ഭര്‍ത്താവിനെ വേണ്ടെന്ന് കളി കൂട്ടുകാരി ; സംഭവം വിവാദത്തില്‍

suji
21 കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിവാഹം ചെയ്തു ; എന്നാല്‍ ഈ ഭര്‍ത്താവിനെ വേണ്ടെന്ന് കളി കൂട്ടുകാരി ; സംഭവം വിവാദത്തില്‍

അടുത്ത കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ 21 കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ബീഹാറിലാണ് സംഭവം. ഒരുമിച്ച് പഠിച്ച് കളിച്ച് നടന്ന ഇരുവരും പിരിയേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടുകാരെ അറിയാതെ വിവാഹം കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ച് തിരിച്ചുവരാമെന്ന് പറഞ്ഞ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വാക്ക് വിശ്വസിച്ച് പുരുഷനായ പരാതിക്കാന്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷമാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. രണ്ടുപേരും പണം സ്വരൂപിച്ചാണ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ ഒരാള്‍ പുരുഷനാകണമെന്ന് ആവശ്യപ്പെട്ടതോടെയാണിത്. ഒടുവില്‍ പണം സ്വരൂപിച്ച് ഓപ്പറേഷനും നടത്തി. ഇപ്പോള്‍ യുവതിയുടെ വീട്ടിലാണിവര്‍. പോലീസ് വിളിച്ചന്വേഷിച്ചപ്പോള്‍ തനിക്ക് അയാള്‍ക്കൊപ്പം ജീവിക്കണ്ടെന്നായിരുന്നു മറുപടി. പ്രായപൂര്‍ത്തിയായവരുടെ തീരുമാനം ഇതില്‍ പ്രധാനമെന്നു പറയുന്ന പോലീസ് തുടര്‍ നടപടികളെ കുറിച്ച് ആലോചിച്ചുവരികയാണ് .

Read more topics: woman, surgery , marriage
English summary
woman 21 has surgery to wed friend avoided
topbanner

More News from this section

Subscribe by Email