Thursday July 18th, 2019 - 10:22:am
topbanner
topbanner

സോണിയയും രാഹുലും അഴിമതിക്കാരെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാത്തത് എന്ത് ; ആധിര്‍ രഞ്ജന്‍ ചൗധരി

suji
സോണിയയും രാഹുലും അഴിമതിക്കാരെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാത്തത് എന്ത് ; ആധിര്‍ രഞ്ജന്‍ ചൗധരി

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അഴിമതിക്കാരാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ചോദ്യം ഉന്നയിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ കള്ളന്മാരാണെന്ന് ആരോപിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ അവര്‍ ഇപ്പോഴും പാര്‍ലമെന്റില്‍ ഇരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന് ആരോപിക്കുന്നവര്‍ സോണിയയേയും രാഹുലിനേയും ജയിലില്‍ അടയ്ക്കാത്തത് എന്താണെന്നും ചൗധരി ചോദിച്ചു. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി മുന്‍ യുപിഎ സര്‍ക്കാര്‍ കാലത്തെ അഴിമതി ആരോപണത്തെ പറ്റി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ആധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശനവുമായി എത്തിയത് .

Read more topics: sonia, rahul, jail, congress leader
English summary
why sonia and rahul not in jail if they are corrupted ask congress leader
topbanner

More News from this section

Subscribe by Email