Monday June 1st, 2020 - 10:06:am

തങ്ങള്‍ക്ക് 170 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്, അജിത് പവാറിനൊപ്പമുള്ളത് 10-11 എം.എല്‍.എമാര്‍ മാത്രമെന്ന് ശരദ് പവാര്‍

suji
 തങ്ങള്‍ക്ക് 170 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്, അജിത് പവാറിനൊപ്പമുള്ളത് 10-11 എം.എല്‍.എമാര്‍ മാത്രമെന്ന് ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന എന്‍സിപി നേതാക്കള്‍ രംഗത്ത്. എന്‍സിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. 170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യഥാര്‍ത്ഥ എന്‍സിപി നേതാവ് ഒരിക്കലും ബിജെപിയുമായി കൈകോര്‍ക്കില്ലെന്നും ബി.ജെ.പിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ശരത് പവാര്‍ പറഞ്ഞു. അജിത് പവാറിന് 10 11 എം.എല്‍.എ മാരുടെ പിന്തുണമാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൂറുമാറ്റനിരോധനനിയമം ഉണ്ടെന്ന് അജിത്തിനൊപ്പമുള്ളവര്‍ ഓര്‍ക്കണമെന്നും ശരദ് പവാര്‍ താക്കീത് നല്‍കി.
ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കുക വെല്ലുവിളിയായേക്കും.

Read more topics: sarat pawar,ncp, congress,maharashtra
English summary
we are safe says powar
topbanner

More News from this section

Subscribe by Email