Thursday February 27th, 2020 - 1:58:pm
topbanner

എച്ച്‌.ഡി. കുമാരസ്വാമി, പ്രകാശ് രാജ് തുടങ്ങിയവരടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്

Anusha unni
എച്ച്‌.ഡി. കുമാരസ്വാമി, പ്രകാശ് രാജ് തുടങ്ങിയവരടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്

ബെംഗളൂരു: എച്ച്‌.ഡി. കുമാരസ്വാമി, പ്രകാശ് രാജ് തുടങ്ങിയവരടക്കം പ്രമുഖരായ 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ജനുവരി 29-ന് വധിക്കുമെന്നാണ് വെള്ളിയാഴ്ച ലഭിച്ച കത്തിൽ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടന്‍ ചേതന്‍, സി.പി.എം. നേതാവ് , മുന്‍ ബജ്‌റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എം.എല്‍.എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്നി ശ്രീധര്‍ എന്നിവരാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുള്ളവര്‍.

കലബുറഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തിലാണ് സ്വാമിയുള്ളത്. സ്വാമിക്ക് കലബുറഗി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പൗരത്വനിയമഭേദഗതിയെ എതിര്‍ത്തവരാണ് വധഭീഷണി ലഭിച്ചവരില്‍ പലരും.

English summary
warning letter for 15 celebrities
topbanner

More News from this section

Subscribe by Email