Monday April 12th, 2021 - 9:03:am

ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ ഏറ്റുമുട്ടുന്ന ദൃശ്യം പുറത്ത് [വീഡിയോ]

NewsDesk
ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ ഏറ്റുമുട്ടുന്ന ദൃശ്യം പുറത്ത് [വീഡിയോ]

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ അഞ്ചുദിവസം മുമ്പ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം ഇന്ത്യ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയിലെ സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തത്.

ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് സൈനികര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്തുവന്ന വീഡിയോ യഥാര്‍ഥമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലഡാക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം ഉണ്ടാകുന്നത്. ദോക്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലഡാക്കിലെ സംഘര്‍ഷം പുറത്തുവരുന്നത്. അതേസമയം സംഘര്‍മുണ്ടായ ലഡാക്കില്‍ ഇന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ന് സന്ദര്‍ശനം നടത്തുന്നുണ്ട്.

Read more topics: Video, India, China, Soldier, Ladakh
English summary
Video Shows Clashes Of Indian, Chinese Soldiers At Ladakh
topbanner

More News from this section

Subscribe by Email