കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ മന്ത്രിയുടെ ചെരുപ്പ് ചുമക്കുന്ന ആളുടെ വീഡിയോ വിവാദമാകുന്നു. ഒഡീഷയിലെ വാണിജ്യ, ഗതാഗത മന്ത്രി പത്മനാഭ ബെഹ്റയുടെ ചെരുപ്പുമായി എത്തിയാളുടെ വീഡിയോയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. കിയോഞ്ചര്‍ ജില്ലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് സംഭവം.
പതാക ഉയര്ത്തിനുശേഷം വേദിയിലേക്ക് വന്ന മന്ത്രിയുടെ പിന്നാലെ ചെരുപ്പുമായി ഒരാള്‍ എത്തുകയായിരുന്നു. പത്മനാഭ ബെഹ്റയുടെ മുന്നില്‍ ചെരിപ്പ് വെച്ചതിനുശേഷം ഇയാള്‍ പിന്മാറുകയും ചെയ്തു. കയ്യില്‍ ചെരുപ്പുമായി പടി കയറി എത്തിയ വ്യക്തി മന്ത്രിയുടെ കാല്ക്കല് ഷൂസ് വച്ചതിന് ശേഷം തിരികെ ഇറങ്ങിപ്പോവുകയും ചെയ്തു.
ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ മന്ത്രിയുമായി അടുത്ത മാറ്റാരെങ്കിലുമാണോയെന്ന് വ്യക്തമായിട്ടില്ല. കിയോഞ്ചറില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ബെഹ്റ. ബിജെഡി നേതാവായ ബെഹ്റ ബിര്മാഹരാജ്പൂരില് നിന്നുള്ള എംഎല്‍എയാണ്.
മന്ത്രിയുടെ ചെരുപ്പുമായെത്തുന്നയാളുടെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധിപ്പേരാണ് ബെഹ്റക്കെതിരെ രംഗത്തെത്തിയത്. ഇതോടെ മന്ത്രി പ്രതികരിക്കുകയും ചെയ്തു. ആരും ചെരുപ്പെടുത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'ദേശീയപതാകയോട് ബഹുമാനം പ്രകടിപ്പിച്ചാണ് ചെരുപ്പ് ഊരി മാറ്റിയതിന് ശേഷം പതാക ഉയര്‍ത്തിയത്. എന്റെ ചെരുപ്പ് ആരും എടുത്തു പിടിച്ചിട്ടുണ്ടായിരുന്നില്ല.' മന്ത്രി പറഞ്ഞു.