ഒരു ഭിക്ഷാടകനായ ബാലന്റെ കൈയ്യില്‍ കിടന്നുറങ്ങുന്ന അര്‍ദ്ധ നഗ്നയായ ബാലികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായെങ്കിലും സംഗതി അപ്രത്യക്ഷവുമായി.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ദീപ മനോജാണ് വീഡിയോ ഷെയര്‍ ചെയ്തത്.ഒരു ദിവസം കൊണ്ട് 15 ലക്ഷത്തോളം പേര് കണ്ട വീഡിയോ നിരവധി പേര് ഷെയര്‍ ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുട്ടി ഭിക്ഷാടന മാഫിയയുടെ കൈയ്യില്പെട്ടതാണോ എന്ന സംശയത്തിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.എന്നാല്‍ പോസ്റ്റും ചിത്രങ്ങളും അപ്രത്യക്ഷമായി.എങ്ങനെയെന്നറിയില്ലെന്ന് ദീപ പറയുന്നു.സദാ ഉറങ്ങികിടക്കുന്നതായി കാണുന്ന കുട്ടികള്‍ക്ക് പിന്നില്‍ ഭീക്ഷാടന മാഫിയയുള്ളതായി താന്‍ വിശ്വസിക്കുന്നു.ഇത്തരം കാഴ്ച ഡല്‍ഹിയില്‍ സ്ഥിരമാണ്.
വലിയ പിന്തുണ കിട്ടിയ പോസ്റ്റ് ശക്തമായ ഇടപെടലുള്ളത് കൊണ്ടാണ് അപ്രത്യക്ഷമായതെന്നും പിന്നില്‍ ആരെന്ന് കണ്ടെത്തിയാല്‍ ഭിക്ഷാടനമാഫിയയെ കുറിച്ചുള്ള വിവരം പുറത്തുവരുമെന്നും ദിപ പറയുന്നു.വലിയ റാക്കറ്റുകളാണ് ഇവര്‍ക്ക് പിന്നിലെന്ന് ദീപ വ്യക്തമാക്കുന്നു