Saturday November 28th, 2020 - 4:45:am

ബലാത്സംഗത്തിനിരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Jikku Joseph
ബലാത്സംഗത്തിനിരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന് ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത ദിംഗ്ര സഹ്ഗല്‍ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ടാവാം ഇരയുടെ മൗനമെന്നും കോടതി നിരീക്ഷിച്ചു.

19 വയസ്സുള്ള ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തതിന് 28-കാരനായ മുന്ന എന്നയാള്‍ക്ക് വിചാരണക്കോടതി 2015-ല്‍ 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും, ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
victim's silence on rape not proof of consent for sexual relations says delhi high court
topbanner

More News from this section

Subscribe by Email