Sunday January 26th, 2020 - 12:02:pm
topbanner

പാർലമെന്‍റ് ക്യാന്‍റീനുകളിൽ ഇനിമുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കും

Anusha unni
പാർലമെന്‍റ് ക്യാന്‍റീനുകളിൽ ഇനിമുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കും

ന്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിനുള്ളിലെ അഞ്ച് ക്യാന്‍റീനുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കുമെന്ന് റിപ്പോർട്ട്. ഭക്ഷ്യസമിതിയുടെ അഭാവത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയായിരിക്കും പുതിയ ക്യാന്‍റീൻ നടത്തിപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. നിലവിലെ സാഹചര്യത്തിൽ വെജിറ്റേറിയൻ ഭക്ഷണംനൽകുന്ന ഹൽദിറാമും ബിക്കനേർവാലയും തമ്മിൽ ആണ് ക്യാന്‍റീൻ നടത്തിപ്പിനുള്ള ടെൻഡറിൽ സജീവമായി പങ്കെടുത്തിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവിൽ പാർലമെന്‍റ് ക്യാന്‍റീനിലെ ബിരിയാണി, ചിക്കൻ കട്ട്ലറ്റ്, ഫിഷ്, ചിപ്സ് തുടങ്ങിയ വിഭവങ്ങൾ ഏറെ ജനപ്രിയമാണ്. അതുകൊണ്ടുതന്നെ ക്യാന്‍റീൻ വെജിറ്റേറിയനാക്കുന്നത് വിവാദമാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ‌ആർ‌സി‌ടി‌സി കാന്റീനിൽ വിളമ്പുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരത്തെക്കുറിച്ചും പാർലമെൻറ് അംഗങ്ങൾക്ക് നൽകുന്ന സബ്‌സിഡികളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ക്യാന്‍റീൻ നടത്തിപ്പിനായി പുതിയ ടെൻഡർ ക്ഷണിച്ചത്.

പാർലമെന്‍റ് ക്യാന്‍റീനുകളിൽ നൽകുന്ന സബ്സിഡി സംബന്ധിച്ചും വിവാദം നിലവിലുണ്ട്. ഇപ്പോൾ വളരെ കുറഞ്ഞ നിരക്കിലാണ് ഭക്ഷണം നൽകുന്നത്. ഇതിന്‍റെ നിരക്ക് പരിഷ്ക്കരിക്കണമെന്ന അഭിപ്രായം ശക്തമാണ്. വരാനിരിക്കുന്ന ബജറ്റ് സെഷനിൽ പാർലമെന്റിന്റെ ബിസിനസ് ഉപദേശക സമിതി യോഗത്തിൽ പുതിയ കാറ്ററിങ് കമ്പനിയെ നിയമിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

Read more topics: newdelhi, parliament
English summary
vegetarian food will serve parliament canteen
topbanner

More News from this section

Subscribe by Email