Thursday February 27th, 2020 - 12:33:pm
topbanner

കാശ്മീരിലുള്ളവർ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ : വി.കെ സരസ്വത്

Anusha unni
കാശ്മീരിലുള്ളവർ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്  അശ്ലീല ചിത്രങ്ങള്‍ കാണാന്‍  : വി.കെ സരസ്വത്

ന്യൂഡല്‍ഹി: കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്‍റര്‍നെറ്റ് നിരോധനത്തിന് യുക്തിസഹമല്ലാത്ത ന്യായീകരണം നല്‍കി നീതി ആയോഗ് അംഗം വി.കെ സരസ്വത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കശ്മീരില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല ചിത്രങ്ങൾ കാണാനെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എന്തിനാണ് രാഷ്ട്രീയക്കാര്‍ കാശ്മീരിലേക്ക് പോകുന്നത്?. ഡല്‍ഹിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവര്‍ക്ക് കാശ്മീരിലും പുനഃസൃഷ്ടിക്കാനാണോ. അതിനായി അവര്‍ സമൂഹമാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്.

കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്‌നം? ഇന്റര്‍നെറ്റിലൂടെ എന്താണ് നിങ്ങള്‍ അവിടെയുള്ളവര്‍ കാണുന്നത്?. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ല'- വി.കെ സരസ്വത് പറഞ്ഞു.

English summary
v k saraswat about internet usage in kashmir
topbanner

More News from this section

Subscribe by Email