Friday March 5th, 2021 - 12:49:am

ജാര്‍ഖണ്ഡില്‍ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

akhila
ജാര്‍ഖണ്ഡില്‍ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

ഡെറാഡൂണ്‍: ജാര്‍ഖണ്ഡില്‍ ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഭീംതാലിലെ ഹോട്ടലിലാണ് സംഭവം. പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ മുറിയെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റീഫന്‍ പുറത്തുവന്നിരുന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേതുടര്‍ന്ന് സംശയം തോന്നി ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്റ്റീഫനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം മേയിലാണ് സ്റ്റീഫന്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യയിലെത്തിയത്. മരിച്ച ദിവസമോ മരണകാരണമോ വ്യക്തമല്ലെന്നും, പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.

 

Read more topics: dead, jharkhand
English summary
us man dead in jharkhand
topbanner

More News from this section

Subscribe by Email