Tuesday February 25th, 2020 - 6:23:pm
topbanner

പ്രതികളെ പോലീസ് വെറുതെ വിട്ടു ; പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

suji
പ്രതികളെ പോലീസ് വെറുതെ വിട്ടു ; പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

യുപിയിലെ ഫത്തേഹ്പൂരില്‍ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. പ്രതികളെ പോലീസ് വെറുതെ വിട്ടതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. 2018 മാര്‍ച്ചില്‍ യുവതി ഫത്തേഹ്പൂര്‍ ഗ്രാമത്തിലെ രണ്ട് പേര്‍ക്കെതിരെ ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. അന്ന് മുതല്‍ നീതിക്കായി ഭാര്യ പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ പ്രതികള്‍ക്ക് അനുകൂല നിലപാടാണ് പോലീസ് എടുത്തത്. കുടുബത്തിന്റെ ആവശ്യപ്രകാരം രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നും രണ്ട് അന്വേഷണവും പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്നും പോലീസ് പറയുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ എസ്‌ഐയെ സ്ഥലം മാറ്റുകയും ചെയ്തു.

Read more topics: up,rape survivor , suicide
English summary
up rape survivor suicide
topbanner

More News from this section

Subscribe by Email