Thursday June 17th, 2021 - 10:32:pm

യുപിയില്‍ മോഷണ കുറ്റമാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു

rajani v
യുപിയില്‍ മോഷണ കുറ്റമാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ മോഷണം ആരോപിച്ച് അഞ്ചുപേരടങ്ങുന്ന സംഘം ദളിത് യുവാവിനെ തല്ലിക്കൊന്നു.ഭാഗ്ര ഗ്രാമത്തില്‍ ഞാറാഴ്ചയാണ് സംഭവം.അങ്കിത് എന്ന തൊഴിലാളിയാണ് സംഘം തല്ലിക്കൊന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ അങ്കിതിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അങ്കിതിന്റെ മാതാവിന്റെ പരാതിയില്‍ രാംപാല്‍, ലോകേഷ്, അജയ്, അമിത്, ഹസീന്‍ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് ഓഫിസര്‍ പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

Read more topics: up, dalit, murdercase
English summary
up dalit murdercase
topbanner

More News from this section

Subscribe by Email