Monday September 16th, 2019 - 6:01:am
topbanner
Breaking News
jeevanam

ഉന്നാവ് പീഡനക്കേസ് വിചാരണ ഇന്ന് ഡല്‍ഹി എയിംസില്‍ ആരംഭിക്കും

JB
ഉന്നാവ് പീഡനക്കേസ് വിചാരണ ഇന്ന് ഡല്‍ഹി എയിംസില്‍ ആരംഭിക്കും

ഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. രാവിലെ 10.15 ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുന്നത്.ദൈനംദിന വിചാരണയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി കോടതി നല്‍കിയിട്ടുണ്ട്. എയിംസ് ആശുപത്രിയിലെ വിചാരണ നടക്കുന്ന സെമിനാര്‍ ഹാളിന് സമീപമുള്ള എല്ലാ ക്യാമറകളും പ്രവര്‍ത്തരഹിതമാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിചാരണാ ഹാളിലേക്ക് പ്രവേശനമില്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചശേഷമാണ് മൊഴി രേഖപ്പെടുത്തുന്നത്. സിബിഐ, പ്രതി കുല്‍ദീപ് സിങ് സെന്‍ഗാര്‍ എന്നിവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകും.

അതേസമയം കാറപകടത്തിലൂടെ തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തിയത് ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറെന്ന് ഉന്നാവ് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ സെന്‍ഗാറിന്റെ സഹായികളില്‍ നിന്ന് ഭീഷണി നേരിട്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

ജൂലൈ 28 ന് റായ് ബറേലി ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് വരുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ചികിത്സയിലാണ്. നിലവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പെണ്‍കുട്ടി രംഗത്തെത്തിയത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഇതിന് ഒരു ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതും വിവാദമായിരുന്നു.

ബംഗര്‍മോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എംഎല്‍എയെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വിവാദമായതോടെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് ബലാത്സംഗക്കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെയും സഹായികളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

English summary
unnava case trail starts aims today
topbanner

More News from this section

Subscribe by Email