Thursday August 13th, 2020 - 11:45:pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ പീഡിപ്പിച്ച കേസ്; വിധി ഡിസംബര്‍ 16ന്

suji
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ പീഡിപ്പിച്ച കേസ്; വിധി ഡിസംബര്‍ 16ന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഉള്‍പ്പെട്ട കേസിലെ വിധി ഡിസംബര്‍ 16ന്. കേസില്‍ ഡല്‍ഹി വിചാരണ കോടതിയാണ് വിധി പറയുക. സുപ്രീംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് വിചാരണ പൂര്‍ത്തിയായത്. 45 ദിവസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വാദം സിബിഐ തിങ്കളാഴ്ച പൂര്‍ത്തിയാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2017ലാണ് 17കാരിയായ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് നടപടികള്‍ പുരോഗമിക്കവെ തോക്ക് കൈവശം വെച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് ജയിലില്‍ അടച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

കേസ് നടപടികള്‍ പുരോഗമിക്കവെ പെണ്‍കുട്ടിയേയും കുടുംബത്തെയും കാറിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. ഇത് വലിയ വിവാദമായിരുന്നു.

Read more topics: unnao case, verdict
English summary
unnao case verdict in december 16
topbanner

More News from this section

Subscribe by Email