Wednesday January 29th, 2020 - 5:18:am
topbanner

തൊഴിലില്ലായ്മ നിരക്ക് ഉയരന്നു ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നില പരിതാപകരമെന്നും റിപ്പോര്‍ട്ട്

suji
തൊഴിലില്ലായ്മ നിരക്ക് ഉയരന്നു ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നില പരിതാപകരമെന്നും റിപ്പോര്‍ട്ട്

തൊഴില്‍ രഹിതരുടെ രാജ്യമായി ഇന്ത്യ. ഡിസംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമാണ് . നവംബറില്‍ ഇത് 7.4 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഒക്ടോബറില്‍ 8.45 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്ക്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നഗര പ്രദേശങ്ങളില്‍ തൊഴില്‍ ഇല്ലാത്തവരുടെ നിരക്ക് 8.91 ശതമാനം ആണ്. കഴിഞ്ഞ രണ്ടു പാദങ്ങളിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെയായതും തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ത്തി. ഗ്രാമ പ്രദേശങ്ങളില്‍ 7.13 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. നവംബറില്‍ ഇത് 6.82 ശതമാനം മാത്രമായിരുന്നു.

തൊഴില്‍ ഇല്ലായ്മാ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പത്തില്‍ ആറു സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ബിജെപിയോ ബിജെപിയുടെ സഖ്യ കക്ഷികളോ ആണെന്നതും ശ്രദ്ധേയം. ത്രിപുര, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മാ നിരക്കുള്ളത്.

 

Read more topics: un employment rate ,india
English summary
un employment rate increase india
topbanner

More News from this section

Subscribe by Email