Thursday July 18th, 2019 - 10:21:am
topbanner
topbanner

അച്ഛന്റെ മരണ ശേഷം ബിജെപി വേറിട്ട പാതയില്‍, ഗോവ വിഷയത്തില്‍ പ്രതികരണവുമായി പരീക്കറുടെ മകന്‍

suji
അച്ഛന്റെ മരണ ശേഷം ബിജെപി വേറിട്ട പാതയില്‍, ഗോവ വിഷയത്തില്‍ പ്രതികരണവുമായി പരീക്കറുടെ മകന്‍

അച്ഛന്റെ മരണ ശേഷം ബിജെപി വേറിട്ട പാതയിലാണെന്ന് അന്തരിച്ച മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍. ഗോവയില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉത്പല്‍. മനോഹര്‍ പരീക്കറിന്റെ കാലത്ത് ബി.ജെ.പിയുടെ അടിസ്ഥാനം 'വിശ്വാസ്യത, കൂറ്' എന്നീ വാക്കുകളായിരുന്നു. മാര്‍ച്ച് 17 ഓടെ ഇത് ഇല്ലാതായി. പാര്‍ട്ടി പുതിയ വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് ശരിയായിരുന്നോ എന്ന് കാലം തെളിയിക്കും. ഉത്പല്‍ പരീക്കര്‍ പറഞ്ഞു.

ബിജെപിയില്‍ തുടരുമെന്നും പാര്‍ട്ടിയിലെ വെറ്ററന്‍ നേതാക്കള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഉത്പല്‍ പറഞ്ഞു.

പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ ബി.ജെ.പി ഉത്പലിനെ നിര്‍ത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സിദ്ധാര്‍ത്ഥ് കുന്‍കാലിയേങ്കര്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് അംഗം അത്തനാസിയോ മൊണ്‍സെരാറ്റേയാണ് ജയിച്ചത്.

മൊണ്‍സെരാറ്റേയ്‌ക്കെതിരെയും ഉത്പല്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എവിടെയായിരിക്കുമെന്ന് മൊണ്‍സെരാറ്റേയ്ക്ക് അറിവുണ്ടാവില്ലെന്ന് ഉത്പല്‍ പരിഹസിച്ചു.

 

Read more topics: ulpal pariker ,goa politics
English summary
ulpal pariker about goa politics
topbanner

More News from this section

Subscribe by Email