Wednesday December 1st, 2021 - 2:51:pm

രണ്ട് വയസ്സുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

suji
രണ്ട് വയസ്സുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ഗയാ: അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ബിഹാറിലെ ഗയ ജില്ലയിലാണ് രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വീട് വൃത്തിയാക്കുന്നതിനിടെയാണ് പുറത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞ് ഇയാളുടെ ശ്രദ്ധയില്‍ പെടുന്നത്. കുഞ്ഞിനെ വീട്ടിലേക്ക് എടുത്ത് കൊണ്ടുപോയ ശേഷമാണ് അക്രമം നടത്തിയത്.

കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാല്‍ വഴിയാത്രക്കാര്‍ ഓടിയെത്തിയത്. ഈ സമയത്ത് ഒരു പ്രദേശവാസി പോലീസിനെ വിവരം അറിയിച്ചു. അബോധാവസ്ഥയിലാണ് കുട്ടിയെ ജെപിഎന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രതിയെ കൈയോടെ പിടികൂടിയ പ്രദേശവാസികള്‍ നല്ല രീതിയില്‍ മര്‍ദ്ദിച്ചു. കുട്ടിയുടെ ബന്ധുക്കള്‍ ഒത്തുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. പ്രതിയെ തങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട ഇവര്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞു.

ഗയ ജില്ലയില്‍ ഒരു അമ്മയും മകളും ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നാലെയാണ് കുഞ്ഞിന് നേരെ അക്രമം നടന്നത്.

 

Read more topics: girl raped ,neighbour
English summary
two year girl raped by neighbour
topbanner

More News from this section

Subscribe by Email