Tuesday June 2nd, 2020 - 12:36:pm

മുബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ്

JB
 മുബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ്

മുംബൈ : വൊക്കാര്‍ഡ് ആശുപത്രിയിലെ 2 മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇവിടെ കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 48 ആയി. അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. രോഗവ്യാപനത്തെത്തുടര്‍ന്ന് വൊക്കാര്‍ഡ് ആശുപത്രി കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ പടരുകയാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5500 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു.

തമിഴ്നാട്ടില്‍ 690 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. ഡല്‍ഹിയില്‍ തീവ്ര രോഗവ്യാപന സാധ്യതയുള്ള 20 ഹോട്ട്സ്പോട്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

English summary
two malayale nurses confirmed corona in mumbai
topbanner

More News from this section

Subscribe by Email