Thursday August 6th, 2020 - 6:42:pm

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ; പരാതിയില്‍ പോലീസ് കേസെടുത്തു

suji
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ; പരാതിയില്‍ പോലീസ് കേസെടുത്തു

പ്രസവിച്ച കുഞ്ഞ് പെണ്‍കുട്ടിയായെന്ന പേരില്‍ ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. സെക്കന്ദരാബാദിലാണ് സംഭവം. ഭര്‍ത്താവിനെതിരെ നല്‍കിയപരാതിയില്‍ കേസെടുത്തു. സെക്കന്ദരാബാദില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ മുത്തലാഖ് കേസാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ചയാണ് 28 കാരിയായ മെഹ്രാജ് ബീഗം ഭര്‍ത്താവ് മുഹമ്മദിനെതിരെ പരാതി നല്‍കിയത്. കാര്‍ ഡ്രൈവറായ ഇയാള്‍ സെക്കന്ദരാബാദ് ഓള്‍ഡ് സിറ്റിയിലാണ് താമസിക്കുന്നത്. 2011 ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2013 ല്‍ യുവതിയുടെ ആദ്യ ഗര്‍ഭം ചാപിള്ളയായിരുന്നു. 2016ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോയി. ഇനി ഗര്‍ഭം ധരിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ പരാതി.

മൂന്നു ലക്ഷവും സ്വര്‍ണ്ണാഭരണവും നല്‍കിയിട്ടും ഇനിയും പണം ചോദിച്ച് പീഡിപ്പിച്ചു. തനിക്ക് ഒരു ആണ്‍കുഞ്ഞ് വേണമെന്നും പുനര്‍വിവാഹം കഴിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞതായി ബീഗം പരാതിയില്‍ പറയുന്നു. 9 മാസമായി പിതാവിന്റെ വീട്ടിലാണ് യുവതി താമസിക്കുന്നത്. കൗണ്‍സിലിംഗിന് വന്നു പോയ ശേഷമാണ് മുത്തലാഖ് ചൊല്ലിയത്. യുവതിയുടെ പരാതിയില്‍ പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല .

Read more topics: triple talaq ,case, seconderabad
English summary
triple talaq case reported in seconderabad
topbanner

More News from this section

Subscribe by Email