Monday April 12th, 2021 - 9:07:am

ട്രെയിനിൽ പഴയ ഭക്ഷണം വിതരണം ചെയ്തു ; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ

Anusha unni
ട്രെയിനിൽ പഴയ ഭക്ഷണം വിതരണം ചെയ്തു ; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ട്രെയിനില്‍ വിളമ്പിയ പഴയ ഭക്ഷണം കഴിച്ചു അസ്വസ്ഥത അനുഭവപ്പെട്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ. തേജസ് എക്‌സ്പ്രസ് ട്രെയിനിന്റെ കരാറുകാരനാണ് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷൻ പിഴയിട്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഛര്‍ദ്ദിച്ചിരുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും തങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

അതേസമയം, യാത്രക്കാര്‍ക്ക് ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് ഐആര്‍സിറ്റിസി നല്‍കുന്ന വിശദീകരണം. ചൂടോടെ പാക്ക് ചെയ്തത് കൊണ്ടാണ് പുലാവ് ചീത്തയായതും പഴകിയ ഗന്ധം വന്നതും. എന്നാല്‍ യാത്രക്കാര്‍ വൈദ്യസഹായം ആവശ്യപ്പെട്ടതിനെക്കുറിച്ച്‌ അറിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
train contractor was fined 1 lakh rupees
topbanner

More News from this section

Subscribe by Email