Monday August 10th, 2020 - 12:04:pm

ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു

suji
ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു

ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ വിവരങ്ങള്‍ വച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാനാകില്ലെന്ന് ഒരു അഭിമുഖത്തില്‍ ശര്‍മ്മ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ആധാര്‍ നമ്പര്‍ അയച്ചുതരാന്‍ ഒരാള്‍ വെല്ലുവിളിച്ചത്. താമസിയാതെ ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തു. ഇതുകൊണ്ട് ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ ആധാര്‍ വിരോധികളെ വെല്ലുവിളിച്ച് നടപടികള്‍ എടുക്കില്ലെന്ന ഉറപ്പും നല്‍കി. മണിക്കൂറുകള്‍ക്കകം സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങളും ഹാക്കര്‍മാര്‍ പൊക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജന്മ ദിനവും വോട്ടര്‍ ഐഡിയുമെത്തി. ശര്‍മ്മ വീണ്ടും വാദിച്ചപ്പോള്‍ പാന്‍കാര്‍ഡ് നമ്പറും പുറത്തുവിട്ടു. ഇമെയില്‍ ഐഡിയും ഹാക്ക് ചെയ്തു. ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ പ്രവേശനം തുറന്നുകാണിച്ചു. അവസാനം തിരഞ്ഞ ഗൂഗിള്‍ സേര്‍ച്ചും ബ്രൗസിങ് ഹിസ്റ്ററിയും ജിപിഎസ് ഉപയോഗിച്ചുള്ള യാത്രാ വിവരങ്ങളും വരെ ഹാക്കര്‍മാര്‍ ചോര്‍ത്തി.

സെക്രട്ടറിയുടെ കൈവശമുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അത് ഐഫോണെന്നും എയര്‍ടെല്‍ എന്നും കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇന്‍കം ടാക്‌സ് വിവരവും പാന്‍ കാര്‍ഡും ഉള്‍പ്പെടെ പുറത്തുവിട്ടു. എന്നാല്‍ ഇതൊന്നും ആധാര്‍ വഴി പുറത്തുവിടുന്നതല്ലെന്ന് ശര്‍മ്മ പറഞ്ഞു .ഉടന്‍ രൂപീകരിക്കാന്‍ പോകുന്ന വിവര സംരക്ഷണ വകുപ്പിന്റെ തലവനാകാനുള്ള സാധ്യത കല്‍പ്പിക്കുന്ന വ്യക്തിയാണ് ആര്‍ എസ് ശര്‍മ്മ.

 

Read more topics: trai chief,aadhar ,online
English summary
trai chiefs aadhar dare backfires personal details put online
topbanner

More News from this section

Subscribe by Email