Friday December 6th, 2019 - 2:01:am
topbanner

കടുവയെ ദേശീയ മൃഗമാക്കിയതിനാലാണ് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ; പശു മതിയായിരുന്നുവെന്ന് പേജാവര്‍ മഠാധിപതി

suji
കടുവയെ ദേശീയ മൃഗമാക്കിയതിനാലാണ് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ; പശു മതിയായിരുന്നുവെന്ന് പേജാവര്‍ മഠാധിപതി

രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോരുന്നതിന് പ്രധാനകാരണം രാജ്യത്തിന്റെ ദേശീയ മൃഗമായി കടുവയെ സ്വീകരിച്ചത് കൊണ്ടാണെന്ന് പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമി. പേജാവറില്‍ സന്യാസിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കടുവയെ ദേശീയ മൃഗം ആക്കിയത് കൊണ്ടാണെന്ന് പറഞ്ഞ സ്വാമി നിഷ്‌കളങ്കതയുടെയും സ്‌നേഹത്തിന്റേയും പ്രതീകമായ പശുവിനെയാണ് യഥാര്‍ത്ഥത്തില്‍ ദേശീയ മൃഗം ആക്കേണ്ടിയിരുന്നെന്നും അഭിപ്രായപ്പെട്ടു. പശു ഇന്ത്യയുടെ ദേശീയ മൃഗം ആയിരുന്നെങ്കില്‍ ഈ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്നാണ് സമ്മേളനത്തില്‍ സ്വാമി അഭിപ്രായപ്പെട്ടത്.

പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാനായി രാജ്യം മൊത്തം നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഗംഗാ നദിയെ മാലിന്യമുക്തമാക്കുന്നതിനായി പരിശ്രമിക്കണം എന്നും പറഞ്ഞ സ്വാമി ഏക സിവില്‍ കോഡ് നിലവില്‍ വരുന്നതിനായി കേന്ദ്രം പരിശ്രമിക്കണമെന്നും സ്വാമി പറഞ്ഞു. യോഗാചാര്യന്‍ കൂടിയായ ബാബാ രാംദേവും പേജാവറിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

 

English summary
tiger as national animal is reason behind increase in terrorism in the country says pejavar seer
topbanner

More News from this section

Subscribe by Email