Wednesday October 27th, 2021 - 3:15:am

കശ്മീര്‍ താഴ്വരയില്‍ വീണ്ടും തീവ്രവാദി ആക്രമണം; 3 സൈനികര്‍ വീരമൃത്യു വരിച്ചു

JB
 കശ്മീര്‍ താഴ്വരയില്‍ വീണ്ടും തീവ്രവാദി ആക്രമണം; 3 സൈനികര്‍ വീരമൃത്യു വരിച്ചു

കശ്മീര്‍ താഴ്വരയില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചു എന്നാണ് വിവരം. എട്ട് പേര്‍ക്ക് പരുക്കുണ്ട്.അതിര്‍ത്തി പ്രദേശമായ ഹന്ദ്വാരയിലാണ് ഒരു ആക്രമണം നടന്നത്. ഹന്ദ്വാര ടൗണില്‍ നടത്തിയ ഒരു പാര്‍ട്ടിക്ക് നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് വൈകുന്നേരം നടന്ന ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃതു വരിച്ചു. ഏഴ് പേര്‍ക്ക് പരുക്കുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ പെട്ട വഗൂറ നൗഗമിലാണ് രണ്ടാമത്തെ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സിഐഎസ്എഫിന്റെ പട്രോള്‍ പാര്‍ട്ടിക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് പരുക്കുണ്ട്. ഗ്രനേഡ് ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്.രണ്ട് സ്ഥലങ്ങളിലും ഇപ്പോള്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ തന്നെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണലും മേജറും അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.

രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ 4 സൈനിക ഉദ്യോഗസ്ഥരും ജമു കശ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതില്‍ നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രിയാണ് ഇവര്‍ കൊല്ലപ്പെട്ടത്.

Read more topics: three solders died, kashmir,
English summary
three solders died in kashmir
topbanner

More News from this section

Subscribe by Email