Thursday February 27th, 2020 - 2:36:pm
topbanner

അസമില്‍ മൂന്നിടങ്ങളില്‍ സ്‌ഫോടനം

suji
അസമില്‍ മൂന്നിടങ്ങളില്‍ സ്‌ഫോടനം

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കവെ അസമില്‍ സ്‌ഫോടന പരമ്പര. അപ്പര്‍ അസം ജില്ലകളായ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളില്‍ മൂന്ന് സ്‌ഫോടനങ്ങളാണ് ഞായറാഴ്ച രാവിലെ നടന്നത്. ദിബ്രുഗഡില്‍ എന്‍എച്ച് 37നു സമീപം ഗ്രഹാം ബസാറില്‍ ഒരു കടയുടെ അരികിലാണ് രാവിലെ സ്‌ഫോടനുമുണ്ടായത്.
പിന്നിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ചരൈദിയോ ജില്ലയിലെ സോനാരി പ്രദേശത്ത് നിന്ന് മൂന്നാമത്തെ സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെയും റിപ്പോര്‍ട്ടുകളൊന്നുമില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു. ' ദിബ്രുഗഡില്‍ സ്‌ഫോടനം നടന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നില്‍ ആരാണെന്നറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' ഡിജിപി പറഞ്ഞു.

 

English summary
three explosion took place in assam
topbanner

More News from this section

Subscribe by Email