Sunday March 29th, 2020 - 6:14:am
topbanner

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം ; സുപ്രധാന വിവരങ്ങള്‍ മോഷണം പോയി

suji
കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം ; സുപ്രധാന വിവരങ്ങള്‍ മോഷണം പോയി

കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 28കാരനായ വിഷ്ണുകുമാര്‍ വിശ്വകര്‍മ എന്നയാളാണ് പിടിയിലായത്. ഗോയലിന്റെ മുംബൈ നേപ്പിയന്‍ സീ റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവിടെ നിന്ന് വെള്ളിപ്പാത്രങ്ങളും അപൂര്‍വ്വ പിച്ചള പാത്രങ്ങളും മോഷണം പോയതായി കാണിച്ച് ഗോയലിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിയൂഷ് ഗോയലിന്റെ സ്വകാര്യ കമ്പ്യൂട്ടറില്‍ നിന്ന് ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി പോലീസ് സംശയിക്കുന്നുണ്ട്. വിഷ്ണുകുമാറിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പോലീസ് കണ്ടെത്തിയത്. ഇയാളുടെ ഫോണില്‍ നിന്ന് അജ്ഞാത വ്യക്തികള്‍ക്ക് മെയിലുകള്‍ പോയിട്ടുണ്ട്.

 

Read more topics: theft, peeyugh goyal house
English summary
theft in peeyugh goyal house
topbanner

More News from this section

Subscribe by Email